തിരുവനന്തപുരം: മാസങ്ങളായി കുതിച്ചുയർന്ന സ്വർണവില ഒടുവിൽ കൂപ്പുകുത്തി വീണു. സംസ്ഥാനത്ത് ഇന്ന് പവന് 2,040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞതോടെ സ്വർണവില ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില 12,845 രൂപയായപ്പോൾ, ഒരു പവൻ സ്വർണത്തിന് 1,02,760 രൂപയായി. തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ ഇന്നുണ്ടായ കനത്ത കുറവാണ് വിപണിയിൽ ശ്രദ്ധേയമായത്.
സ്വർണത്തിനൊപ്പം വെള്ളിയിലും വില കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.
