Your Image Description Your Image Description

ദുബായ്: ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ശ്രീലങ്കയെ തോല്‍പിച്ച ടീമിൽ ബംഗ്ലാദേശ് നാലു മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ലിറ്റണ്‍ ദാസിന് പകരം ജേക്കര്‍ അലിയാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.

താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. അവസാന 32 ടി20 മത്സരങ്ങളില്‍ ഇന്ത്യ മൂന്ന് കളിയില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമാവും. പിന്നാലെ വരുന്ന സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഹാര്‍ദിക് പണ്ഡ്യയും ശിവം ദുബേയും അക്‌സര്‍ പട്ടേലുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്യുന്നവര്‍. സഞ്ജു സാംസണ്‍ കൂടി മധ്യനിരയുമായി പൊരുത്തപ്പെട്ടാല്‍ ബാറ്റിംഗ് നിര ഡബിള്‍ സ്‌ട്രോംഗ് ആകും. പാകിസ്ഥാനെതിരെ നിറം മങ്ങിയെങ്കിലും ജസ്പ്രിത് ബുമ്ര ഫോമിലാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ത്രയമായിരിക്കും കളിയുടെ ഗതിനിശ്ചയിക്കുക.

Related Posts