Your Image Description Your Image Description

റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ എൻജിൻ ഓഫാക്കാതെ വാഹനത്തിന്റെ ഡോർ തുറന്നിട്ട് പുറത്തിറങ്ങി പോയാൽ 150 റിയാൽ വരെ പിഴ ചുമത്തും. വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങി പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇതോടെ സൗദി ട്രാഫിക് നിയമ ലംഘന പട്ടികയിൽ പുതിയൊരു കുറ്റം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഈ നിയമ ലംഘനത്തിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോകുന്നതിന് മുമ്പായി എന്‍ജിന്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts