Your Image Description Your Image Description

എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന വ്യാപകമാക്കി. ഡെപ്പ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജൂലൈ 28ന് നടത്തിയ പരിശോധനയിൽ

233 സ്വകാര്യ ബസുകളുടെ നിയമലംഘനം കണ്ടെത്തി. 55 ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടി ആരംഭിച്ചു. സിറ്റി ബസ്സുകള്‍ ഡോര്‍ തുറന്നിട്ട്‌ അപകടകരമായി വാഹനം ഓടിച്ചതാണ് പ്രധാനമായും പരിശോധിച്ചത്.

ഗതാഗതം വകുപ്പ് മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്.

റോഡിലുള്ള മത്സരങ്ങള്‍ ഒരു രീതിയിലും അനുവദിക്കുന്നതല്ല, പരിശോധന വരും ദിവസങ്ങളിലും തുടരും. ഇതു കൂടാതെ റഡാര്‍ എന്‍ഫോഴ്സ്മെന്റ് സംവിധാനമുള്ള വാഹനം ജില്ലയില്‍ പരിശോധന നടത്തുമെന്നും എറണാകുളം മദ്ധ്യമേഖല ഡെപ്പ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

പരിശോധനയില്‍ ആര്‍.ടി.ഓ (എന്‍ഫോഴ്സ്മെന്റ്), എറണാകുളം സ്ക്വാഡ്, ആര്‍.ടി.ഓ എറണാകുളത്തിലെ ഉദ്യോഗസ്ഥന്‍മാര്‍, ആര്‍.ടി.ഓ മൂവാറ്റുപുഴയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts