Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് പ്രവേശന പരീക്ഷ നടത്താൻ സർക്കാർ പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. മിനിറ്റുകൾക്കകം അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പരീക്ഷയെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി പിൻവലിച്ചു. ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയാണെന്ന് മന്ത്രി വിശദീകരിച്ചു.

പ്രത്യേക പരീക്ഷ വഴി എയ്ഡഡ് അധ്യാപക നിയമനത്തിൽ സർക്കാർ കൈവെക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അതിവേഗമാണ് ചർച്ചയായത്. ഒരുപാട് മാറ്റങ്ങൾക്ക് തുടക്കമിട്ട ശിവൻകുട്ടിയുടെ അടുത്ത നിർദ്ദേശമെന്ന നിലയിലാണ് ചർച്ച ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമനത്തിൽ തൊടാൻ സർക്കാർ ശ്രമിക്കുമോ എന്ന നിലയിൽ വരെ ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉണ്ടായി. എന്നാൽ, പരിഷ്ക്കാര പോസ്റ്റിന് ആയുസ് അധികമുണ്ടായില്ല.

Related Posts