
തിരുവനന്തപുരം: ഉത്സവ, ശൈത്യകാല യാത്രാ സീസണിന് മുന്നോടിയായി എയര്‍ടെല്‍ 2026 നവംബര്‍ 19 മുതല്‍ 25 വരെ എയര്‍ടെല്‍ ആപ്പില്‍ എയര്‍ടെല്‍ ട്രാവല്‍ വീക്ക് ആരംഭിച്ചു. ഇതിലൂടെ, അന്താരാഷ്ട്ര റോമിങ്, വിസ സഹായം, ഫോറെക്സ് പോലുള്ള ആനുകൂല്യങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭിക്കും.
എയര്‍ടെല്‍ ട്രാവല്‍ വീക്കില്‍ തിരഞ്ഞെടുത്ത 1000 പ്രീപെയ്ഡ്, 1000 പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങ് പായ്ക്കില്‍ 10% ഡിസ്കൗണ്ട് ലഭിക്കും.
സൗജന്യ അന്താരാഷ്ട്ര യാത്ര സമ്മാനമായി ലഭിക്കുന്ന ഔട്ട് ഓഫ് ഓഫീസ് കോണ്ടെസ്റ്റില് പങ്കെടുക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ക്രിയാത്മകമായ ഔട്ട്-ഓഫ്-ഓഫീസ് ഇമെയില്‍ സമര്‍പ്പിക്കാവുന്നതാണ്. രണ്ട് ഭാഗ്യശാലികള്‍ക്ക് അവരുടെ സ്വപ്ന അവധിക്കാലം യാഥാര്‍ത്ഥ്യമാക്കാന്‍ അവസരം ലഭിക്കും.
ഏഷ്യയിലെ നിശ്ചിത സ്ഥലങ്ങളിലേക്ക് അറ്റ്ലിസ് വഴി വിസയ്ക്കായി അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് 100% വരെ, പരമാവധി 4000 രൂപ, ഇളവ് ലഭിക്കാന്‍ അവസരമുണ്ട്.
യാത്രയിലെ പണമിടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് സീറോ മാര്ക്കപ്പും സൗജന്യ ഡെലിവറിയുമുള്ള നിയോ മള്ട്ടികറന്സി കാര്‍ഡ് സ്വന്തമാക്കാം. യാത്രയ്ക്കമുമ്പായി വിദേശ കറന്‍സി അറേഞ്ച് ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതിനായി അവര്‍ക്ക് പ്രിഫറന്‍ഷ്യല്‍ നിരക്കുകളിലെ നിയോ ഫോറെക്സ് ക്യാഷ് വീട്ടില്‍ എത്തിച്ചുനല്‍കുന്ന സേവനവും സ്വന്തമാക്കാം.
വ്യക്തിഗതമായ യാത്രാ ആസൂത്രണം വാഗ്ദാനം ചെയ്യുന്ന ബ്രൂയ്സ്ഡ് പാസ്പോര്ട്ട്സുമായും എയര്‍ടെല്‍ കൈകോര്‍ക്കുന്നു. അഞ്ച് ഭാഗ്യശാലികളായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാ പ്ലാനുകള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനായി ബ്രൂയ്സ്ഡ് പാസ്പോര്‍ട്ട്സിലെ യാത്രാ-വിദഗ്ദ്ധരായ ജീവനക്കാരുമായി ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് നടത്താന്‍ അവസരം ലഭിക്കും.
എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് യാത്രാ ആനുകൂല്യങ്ങള്‍ നേടാനും അവസരം ഉണ്ട്. 250 ഉപഭോക്താക്കള്‍ക്ക് കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ എക്സ്ക്ലൂസീവ് മെര്ക്കന്ഡൈസിനോട് കൂടിയ വാര്‍ഷിക സബസ്ക്രിപ്ഷന് ലഭിക്കും. കൂടാതെ, എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും 10 ക്യൂറേറ്റഡ് സിറ്റി ഗൈഡുകളും സൗജന്യമായി ലഭിക്കും. 500 ഭാഗ്യശാലികളായ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ ആമസോണ്‍ വൗച്ചറുകളും ലഭിക്കും.
എയര്‍ടെല്‍ ആപ്പില്‍ 2026 നവംബര്‍ 19 മുതല്‍ 25 വരെ എയര്‍ടെല്‍ ട്രാവല്‍ വീക്ക് നടക്കും.
