Your Image Description Your Image Description

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സുഹാസിനി. താരം 1980 ൽ ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ ആ വർഷത്തെ പുരസ്കാരം സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ സുഹാസിനിക്ക് സാധിച്ചു.

പദ്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. ആലീസ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു ചിത്രത്തിൽ സുഹാസിനി നടത്തിയത്. ഇപ്പോഴിതാ കൂടെവിടെ എന്ന സിനിമയെ കുറിച്ചും മലയാള സിനിമയിലേക്ക് എത്താൻ ഉണ്ടായ കാരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സുഹാസിനി. സുകുമാരിയാണ് തന്നെ മലയാളത്തിലേക്ക് കൊണ്ടുവന്നതെന്ന് സുഹാസിനി പറഞ്ഞു.

സുകുമാരി ചേച്ചിയിൽ നിന്നാണ് എനിക്ക് കൂടെവിടെ എന്ന സിനിമ കിട്ടുന്നത്. അവരും ഞാനും ഒന്നിച്ച് തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ സുകുമാരി ചേച്ചിയുടേത് ഭയങ്കര നെ​ഗറ്റീവ് കഥാപാത്രമായിരുന്നു. റിയൽ ലൈഫിൽ എനിക്ക് ദൈവതുല്യമായ ഒരമ്മയായിരുന്നു സുകുമാരി ചേച്ചി. നീ എന്താണ് മലയാള സിനിമയിൽ അഭിനയിക്കാത്തതെന്ന്’ ഒരു ദിവസം അവരെന്നോട് ചോദിച്ചു. എനിക്ക് മലയാളം അറിയില്ല അവിടുത്തെ സംസ്കാരം അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്. നല്ലൊരു പ്രൊജക്ട് വരുമ്പോൾ എന്നോട് പറയാമെന്നാണ് അവർ പറഞ്ഞത്. പിന്നീടാണ് നിർമാതാവ് പ്രേം പ്രകാശ് വീട്ടിൽ വന്ന് പത്മരാജനെക്കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ എന്നൊക്കെ പറഞ്ഞു. എന്റെ കൂടെ അഭിനയിച്ചിട്ടുള്ള ഹീറോകളിൽ ഏറ്റവും മാന്യനായ, ഏറ്റവും ജെന്റിൽ ആയിട്ടുള്ള വ്യക്തി മമ്മൂട്ടിയാണ്. എന്റെ ഏറ്റവും നല്ല സഹതാരവും മമ്മൂട്ടിയാണ്’, സുഹാസിനി പറഞ്ഞു.

Related Posts