Your Image Description Your Image Description

ഹൈദരാബാദ്: തെലുങ്ക് താരമായ മോഹന്‍ ബാബുവും മകന്‍ മഞ്ചു മനോജുമായുള്ള തര്‍ക്കം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മോഹന്‍ ബാബുവിന്റെ ജാല്‍പ്പള്ളിയിലെ വസതിക്ക് മുന്നില്‍ മഞ്ചു മനോജ് കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

തന്റെ കാര്‍ അനുവാദമില്ലാതെ മോഹന്‍ ബാബുവിന്റെ മറ്റൊരു മകനും നടനുമായ വിഷ്ണു മഞ്ചു എടുത്തുകൊണ്ടുപോയെന്ന് മഞ്ചു മനോജ് പ്രതികരിച്ചു. തനിക്ക് പോകാന്‍ വേറൊരിടമില്ല. അതുകൊണ്ടാണ് അച്ഛന്‍ മോഹന്‍ ബാബുവിന്റെ വീടിനുമുന്നില്‍ കുത്തിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹന്‍ ബാബു പോലീസില്‍ പരാതികൊടുത്തിരുന്നു. തന്റെ വസ്തുവിലേക്ക് അതിക്രമിച്ചുകയറിയെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. തന്റെ ജീവന് ഭീഷണിയുണ്ട്. താന്‍ മധപുരിലെ ഓഫീസിലായിരിക്കുമ്പോള്‍ മനോജ് 30 പേരെ കൂട്ടിവന്ന് ജാല്‍പള്ളിയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നെന്നും മോഹന്‍ ബാബു പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.മനോജും ഭാര്യ മൗനികയും തന്റെ വസ്തു കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അവിടെ നിന്നും ഇരുവരേയും ഒഴിപ്പിക്കണമെന്നും മോഹന്‍ ബാബു ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അച്ഛനും മകനും തമ്മിലുള്ള ബന്ധം വഷളായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts