Your Image Description Your Image Description

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നുണ്ട് .

അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊട്ടാസ്യം ലവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Related Posts