ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം

ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ,എ.സി.പി ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ നൂറിലേറെ സർവീസുകൾ മുടങ്ങി.

പഞ്ചാബിൽ രൂപം കൊണ്ട കാറ്റ് ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ചു. കനത്തകാറ്റിലും മഴയിലും ഗാസിയാബാദിലെ ACP ഓഫീസിന്റ മേൽകൂര തകർന്നു വീണു പൊലീസ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര മരിച്ചു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി അയച്ചതായി റൂറൽ ഡി സി പി, സുരേന്ദ്ര നാഥ് ത്രിപാടി അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *