Home » Blog » kerala Max » ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടി: യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്ന് നേത്യത്വം;
n-n-krishnadas

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പീഡന ശ്രമം നടന്നതെന്നാണ് വിവരം. പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതി ഗൗരവതരമെന്നാണ് നേത്യത്വം വിലയിരുത്തുന്നത്.

 

അതേസമയം, ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് പാര്‍ട്ടി നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു. ‘പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കണമെന്നതായിരുന്നു കേന്ദ്രകമ്മിറ്റിയിടെ ആവശ്യം. പാര്‍ട്ടിപ്രവര്‍ത്തനങ്ങളെ കാലോചിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള നവീകരണം വേണം. തെറ്റ് തിരുത്തലെന്നാകും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്കത് കാലത്തിനനുസരിച്ചുള്ള നവീകരണമാണ്. മാറിയ സമൂഹത്തില്‍ മാറ്റത്തിനനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത്. പാര്‍ട്ടി നവീകരണത്തിന്‌റെ ഭാഗമായാണ് സെക്രട്ടറിയുടെ മാറ്റം’, എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *