Your Image Description Your Image Description

ന്യൂഡൽഹി: പാകിസ്ഥാൻ ചാരനായ നാൽപ്പത്തേഴുകാരൻ അറസ്റ്റിൽ. ജയ്സൽമീറിലെ മോഹൻഗഡ് സ്വദേശിയായ ഹനീഫ് മിർ ഖാൻ ആണ് അറസ്റ്റിലായത്. രാജസ്ഥാൻ സിഐഡി ഇൻറ്റലിജൻസാണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇയാൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇയാൾക്ക് അതിർത്തി പ്രദേശങ്ങളിൽ പ്രവേശിക്കാൻ സാധിച്ചിരുന്നതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാൾ ഐഎസ്ഐയ്ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു. സൈനിക സ്ഥാപനങ്ങളെക്കുറിച്ചും സൈനിക നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇയാളുടെ പക്കലുള്ളതായി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.

ഐഎസ്ഐയ്ക്കു വിവരങ്ങൾ നൽകുന്നതിനു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Posts