Your Image Description Your Image Description

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി അമൃത തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മാറ്റങ്ങളും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ പുത്തനൊരു ചുവടുവയ്പ്പ് പങ്കുവച്ചുള്ള അമൃതയുടെ പോസ്റ്റും വൈറലായിരിക്കുകയാണ്.

ആദ്യമായി ഡബ്ബിം​ഗ് ചെയ്ത വിവരമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അതും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ദ ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിൽ. സീരീസിന്റെ മലയാളം പതിപ്പിൽ നായികയ്ക്കാണ് അമൃത ശബ്ദം നൽകിയിരിക്കുന്നത്. “ഹീറോയിനാണ് ഞാൻ ശബ്ദം നൽകിയിരിക്കുന്നത്. നിങ്ങളെല്ലാവരും സീരീസ് കാണണം. എന്റെ ഡബ്ബിം​ഗ് എങ്ങനെ ഉണ്ടെന്ന് പറയണം. ജീവിതത്തിൽ ഇതുവരെ ഞാൻ ചെയ്യാത്ത കാര്യമാണ്. അതും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാ​ഗം. ഈ പരിപാടി ഞാൻ മുന്നോട്ട് കൊണ്ടു പോകണമോ എന്ന് കമന്റ് ചെയ്യണേ”, എന്നും അമൃത സന്തോഷത്തോടെ പറയുന്നുണ്ട്.

Related Posts