
തിരുവനന്തപുരം: സുഹൃത്തിന്റെ ആഡംബരക്കാര്‍ ഉപയോഗിച്ചതില്‍ മന്ത്രി കെഎം ഷാജിക്ക് പിന്തുണയുമായി വൈദ്യതിമന്ത്രി സണ്ണി ജോസഫ്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കെഎം ഷാജിക്കെതിരെ പറയുന്നത്. കാര്‍ ഉപയോഗം സൗജന്യമായല്ല, സൗകര്യമായാണ് കാണേണ്ടത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
“ആരും സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്ര പോയിട്ടില്ല, ഗള്‍ഫിലേക്ക് പോകുന്നതൊന്നും വലിയ ചെലവുള്ള യാത്രയല്ല. രമേശ് ചെന്നിത്തല മാത്രമാണ് അമേരിക്കയില്‍ പോയത്. ഒരാഴ്ചകൊണ്ട് മടങ്ങിയെത്തി. അത് വളരെ പ്രധാനപ്പെട്ട യാത്രയായിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കല്യാണമായിരുന്നു, എന്നെയും വിളിച്ച കല്യാണമായിരുന്നു. സര്‍ക്കാര്‍ ചെലവിലായിരുന്നില്ല.” – മന്ത്രി പറഞ്ഞു.
“ഓണാഘേഷം നടക്കുകയല്ലേ? ടൂറിസം മന്ത്രിയെ ദുബൈയിലേക്ക് വിളിച്ചാല്‍ പോകണ്ടേ? കെഎം ഷാജി മന്ത്രിയാകുന്നതിന് മുന്‍പ് എത്ര തവണ പോയതാണ്. ഇപ്പോള്‍ മന്ത്രിയായതുകൊണ്ട് അത്ര പോകാന്‍ സമയമില്ല. യാത്രകള്‍ ചെയ്യണം. ആളുകളുമായി ബന്ധപ്പെടണം. അനുഭവങ്ങള്‍ വേണം. കൂടുതല്‍ ദുരം യാത്ര ചെയ്യണമെങ്കില്‍ നല്ല സൗകര്യമുള്ള വാഹനങ്ങള്‍ വേണം. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേറെ ഒന്നും ഇല്ലാത്തതുകൊണ്ടാണ് കെഎം ഷാജിക്കെതിരെ പറയുന്നത്. ഷാജി സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് ചെയ്തത്, സര്‍ക്കാരിന്റെ വാഹനത്തില്‍ പോകുകയാണെങ്കില്‍ അതിന് ഡീസല്‍ അടിക്കണം. റിപ്പയര്‍ ചെയ്യണം, ടയര്‍ മാറ്റണം, ഡ്രൈവര്‍ക്ക് പണം നല്‍കണം. ഷാജി അതൊക്കെ ലാഭിക്കുകയാണ് ചെയ്തത്.” – മന്ത്രി പറഞ്ഞു.
