
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. തന്റെ അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തുവെന്നാണ് രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയാണ് രാധ പരാതി നൽകിയത്.
തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് വൻതുക തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ? എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
