Your Image Description Your Image Description

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

Related Posts