Your Image Description Your Image Description

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവന്‍കുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവന്‍കുട്ടി, ജി ആര്‍ അനില്‍, എം എ ബേബി, എം വി ഗോവിന്ദന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം ഉടന്‍ ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും. രാവിലെ 10 മുതല്‍ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ വെച്ചാണ് സംസ്‌കരം. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോള്‍ വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ചിടും. പൊതുദര്‍ശനം നടക്കുന്ന സ്‌കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡല്‍ യു പി സ്‌കൂളിനും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts