Your Image Description Your Image Description

യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ സഹായിക്കുന്ന, തൊഴിലധിഷ്ഠിത കോഴ്സായ ‘എൻറോൾഡ് ഏജന്റി’ന്റെ പുതിയ ഓഫ്ലൈൻ ബാച്ചിലേക്ക് സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള (ASAP Kerala) അപേക്ഷ ക്ഷണിച്ചു.

എന്താണ് എൻറോൾഡ് ഏജന്റ് (EA)?
നികുതിദായകരെ യു.എസ് ഫെഡറൽ ഏജൻസിയായ ഐ.ആർ.എസിന് (Internal Revenue Service) മുമ്പാകെ ഔദ്യോഗികമായി പ്രതിനിധീകരിക്കാൻ അധികാരമുള്ള പ്രൊഫഷണലുകളാണ് എൻറോൾഡ് ഏജന്റുമാർ. യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന പ്രതിഫലവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഒരു കരിയറാണിത്.
കോഴ്സ് സവിശേഷതകൾ:
• പരിശീലനം: നാല് മാസം നീണ്ടുനിൽക്കുന്ന പരിശീലന പദ്ധതിയിലൂടെ, അമേരിക്കൻ ഇന്റേണൽ റെവന്യൂ സർവീസ് (IRS) നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് പരീക്ഷ (SEE) എഴുതാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
• അംഗീകാരം: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യു.എസ്സിലെ നികുതിദായകരുടെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരം ലഭിക്കും.
• തൊഴിൽ സഹായം: 100% പ്ലേസ്മെന്റ് അസിസ്റ്റൻസ്.
• സാമ്പത്തിക സഹായം: ബാങ്കുകളിൽ നിന്ന് സ്കിൽ ലോൺ സൗകര്യവും, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ₹10,000 രൂപയുടെ സ്കോളർഷിപ്പും ലഭ്യമാണ്.
യോഗ്യത:
ബികോം, എംകോം, ബിബിഎ (ഫിനാൻസ്), എംബിഎ (ഫിനാൻസ്) ബിരുദധാരികൾക്കും, ഈ കോഴ്സുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ:
• പരിശീലന കേന്ദ്രം: അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരി.
• ക്ലാസുകൾ ആരംഭിക്കുന്നത്: 2025 ജൂലൈ 30.
• അപേക്ഷ: സീറ്റുകൾ പരിമിതമാണ്. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന.
ഈ അവസരം പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://forms.gle/9hyLG4RgBP2Zy9Cm9
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക:
9495999749
8848179814

Related Posts