Home » Blog » kerala Max » ​അളവിൽ അധികം മദ്യം കൈവശം വെച്ച കേസ്; ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നടപടി
anto

വയനാട്: അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കുമെന്ന് എക്സൈസ്. അബ്കാരി ആകട് പ്രകാരമാണ് കേസെടുക്കുക. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ഷറഫുദ്ധീൻ പറഞ്ഞു. കേസെടുത്താൽ ആൻ്റോ അ​ഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കുക. വീട്ടിലെ പരിശോധനക്കിടയിൽ 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം മദ്യമാണ് കണ്ടെത്തിയത്. എസ്ഐടി അറിയിച്ചതിനെതുടർന്നാണ് വീട്ടിൽ എക്സൈസ് എത്തിയത്. വീട്ടിലെ പരിശോധനയ്ക്ക് ശേഷം എക്സൈസ് സംഘം മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *