Home » Blog » Kerala » അത് എന്റേതല്ല, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങൾ വ്യാജമാണെന്ന് നടി രുക്മിണി വസന്ത്
16

തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങൾ വ്യാജമാണെന്ന് നടി രുക്മിണി വസന്ത്. ഇതിനെതിരെ നടി പരാതി നൽകി. ചിത്രങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നും കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് രുക്മിണി വസന്ത് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. ഒട്ടേറെ പെൺകുട്ടികളും സ്ത്രീകളും ഇത്തരം പ്രവർത്തികൾക്ക് ഇരയാവുന്നുണ്ടെന്നും അത് ഒരിക്കലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും നടി വ്യക്തമാക്കി.

“എന്റേതെന്ന വ്യാജേന ചില എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങൾ പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – നടി പറഞ്ഞു

കന്നഡ ചലച്ചിത്ര രംഗത്തെ പ്രമുഖ താരം രുക്മിണി വസന്ത്, സപ്ത സാഗരദാച്ചേ എല്ലോ, മദ്രാസി, കാന്താരാ ചാപ്റ്റർ 1 എ ലെജൻഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയിരുന്നു. മലയാളത്തിലടക്കം ഇൻസ്റ്റയിൽ മൂന്ന് മില്യണിലധികം ഫോളോവേഴ്സ് ഉള്ള രുക്മിണിക്ക് നിരവധി ആരാധകരാണുള്ളത്.

വെള്ളിയാഴ്ചയാണ് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ള ഫോട്ടോഷൂട്ടിന്റെ അണിയറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. നടി രുക്മിണി വസന്താണ് ദൃശ്യങ്ങളിലുള്ളത് എന്ന രീതിയിലായിരുന്നു പ്രചാരണം. ഇത് നിരവധിപേർ ഷെയർ ചെയ്തു. പിന്നാലെയാണ് നടി രം​ഗത്തെത്തിയത്.