Your Image Description Your Image Description

സ്റ്റേറ്റ് റിസോഴ്‌സ് ഇന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ, രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

യോഗ, കൗണ്‍സലിംഗ് സൈക്കോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയിനിങ്, ലൈറ്റിംഗ് ഡിസൈന്‍, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോര്‍ഡേഴ്‌സ്, അക്യുപങ്ചര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, സംഗീതഭൂഷണം പെര്‍ഫോമിംഗ് ആര്‍ട്‌സ്-ഭരതനാട്യം, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ലൈഫ് സ്‌കില്‍സ് എജുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്്, ലൈറ്റ് മ്യൂസിക്, കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലകളിലാണ് പ്രോഗ്രാം നടത്തുന്നത്.

18 വയസ്സിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30 ന് മുന്‍പ്  അപേക്ഷിക്കാം. https://app.srccc.in/register എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍:  04712325101, 8281174464.

Leave a Reply

Your email address will not be published. Required fields are marked *

Related Posts