Home » Blog » Kerala » “അച്ഛന്‍ മരിച്ചിട്ട് 16 കഴിഞ്ഞോ എന്തോ? നല്ല മകന്‍, ഡാ 16 എങ്കിലും കഴിയട്ടെ, അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ, അച്ഛന്‍ മരിച്ചു കിടന്നപ്പോള്‍ അവന്റെ പട്ടി ഷോ കണ്ടതാ..” – ചന്തു സലിംകുമാറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
7

ബാലന്‍ സിനിമയുടെ പ്രീമിയറിനെത്തിയ ചന്തുവിന്റെ വിഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. അച്ഛന്‍ മരിച്ച് അധികനാള്‍ പിന്നിടും മുമ്പ് തന്നെ സിനിമ കാണാന്‍ വന്നുവെന്ന കുറ്റം ചാര്‍ത്തി ചന്തുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിഡിയോയുടെ കമന്റുകളില്‍ താരത്തിനെതിര കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവുമൊക്കെ ചൊരിയുകയാണ് സോഷ്യല്‍ മീഡിയ.

‘അച്ഛന്‍ മരിച്ചതിന്റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ആ നല്ല മനുഷ്യന്റെ മകന്‍ ആയിരിക്കും. പക്ഷെ ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല, എന്നാലും ഇത്ര പെട്ടെന്ന്. അപ്പോ ഇവനൊന്നും അച്ഛനോട് റിയല്‍ സ്‌നേഹം ഇല്ലേ?, അച്ഛന്‍ മരിച്ചിട്ട് 16 കഴിഞ്ഞോ എന്തോ? നല്ല മകന്‍, ഡാ 16 എങ്കിലും കഴിയട്ടെ, അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ ഇതൊക്കെ, അച്ഛന്‍ മരിച്ചു കിടന്നപ്പോള്‍ അവന്റെ പട്ടി ഷോ കണ്ടതാ.. ആളുകളെ നിയന്ത്രിക്കാന്‍ അവന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളോ. മാറ്റാരെയെങ്കിലും കൊണ്ടു നിയന്ത്രിക്കാമായിരുന്നു’ എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

എന്നാല്‍ നടന് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്. ‘കമന്റ് ബോക്‌സില്‍ അവനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ ഒക്കെ എവിടെയെങ്കിലും എത്തിയോ എന്ന് ഓര്‍ക്കുന്നത് നല്ലത് ആണ്.
ശരിക്കും നിങ്ങള്‍ ആണ് വിഡ്ഢികളും ഊളകളും’ എന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സിനിമ എന്നു പറയുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്. നമ്മളില്‍ എത്രപേര്‍ കുടുംബത്തില്‍ ഒരു മരണം ഉണ്ടായാല്‍ 16 കഴിയുന്നതുവരെ ജോലിക്ക് പോകാതെ ഇരിക്കും? എന്നാണ് നടനെ പിന്തുണച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

അച്ഛന്‍ മരിച്ചു എന്നുള്ളതുകൊണ്ട് ചന്തു കാലങ്ങളോളം വീട്ടില്‍ കുത്തിയിരിക്കണം എന്നാണോ ? അയാള്‍ ഒരു അഭിനേതാവ് ആണ്. അഭിനയം അദ്ദേഹത്തിന്റെ ജോലിയാണ്. അത് ചെയ്താലേ ഉപജീവനം നടക്കൂവെന്നും അവര്‍ പറയുന്നു. ചന്തുവിനെ വിമർശിക്കുന്നവർക്ക് സലിം കുമാറിനോട് ഉള്ളതിനേക്കാള്‍ ആയിരം ഇരട്ടി സ്‌നേഹം ഉണ്ടാകുക അയാള്‍ക്ക് തന്നെയാണെന്നും ആരാധകര്‍ പറയുന്നു. ചന്തുവിന് ഉണ്ടായ നഷ്ടം മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ വിമർശിക്കുന്നവരോട്, എന്തിനാണ് ഈ കപട കണ്ണീരൊഴുക്കല്‍ എന്നും അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നു.