കൊച്ചി: ഹൈസന്‍സിന്റെ ഏറ്റവും പുതിയ ഇ8എസ് 144ഹൈര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍പ് ഓഫ്‌ലൈന്‍ വിപണിയില്‍ വന്‍ വിജയം കൈവരിച്ച യു7എസ്ഇ പരമ്പരയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ, എ.ഐ. പ്രോസസിംഗ്, മികച്ച ശബ്ദം, പുതു തലമുറ ഗെയിമിംഗ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
ഹൈസന്‍സിന്റെ അത്യാധുനിക യുഎല്‍ഇഡി മിനി-എല്‍ഇഡി സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. ഹൈ-ക്യൂഎല്‍ഇഡി കളര്‍ സാങ്കേതികവിദ്യയും പാന്റോണ്‍ വാലിഡേഷനും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. യൂണിബോഡി സ്ലിം ഡിസൈനിലാണ് ടിവികളുടെ രൂപകല്‍പ്പന. ഉയര്‍ന്ന നിലവാരമുള്ള ഗെയിമിംഗിനായി ഇ5 സിരീസ് ടിവികളില്‍ 144ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും നല്‍കിയിട്ടുണ്ട്.
ഹൈ-വ്യൂ എ.ഐ എഞ്ചിന്‍ പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 85 ഇഞ്ച് വേരിയന്റില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന ഹൈ-വ്യൂ എ.ഐ എഞ്ചിന്‍ പ്രോ പ്രൊസസറാണുള്ളത്. പ്രശസ്ത ഓഡിയോ ബ്രാന്‍ഡായ ഡെവിയാലെ ട്യൂണ്‍ ചെയ്ത ബില്‍റ്റ്-ഇന്‍ സബ്‌വൂഫറും ഇതിലണ്ട്.
വിഡാ സ്മാര്‍ട്ട് ഒഎസ് പ്ലാറ്റ്ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എച്ച്ഡിആര്‍ 10+ അഡാപ്റ്റീവ്, ഡോള്‍ബി വിഷന്‍ ഐക്യു, ഫിലിം മേക്കര്‍ മോഡ്, മുറിയിലെ വെളിച്ചത്തിനനുസരിച്ച് സ്‌ക്രീന്‍ ക്രമീകരിക്കുന്ന എ.ഐ ആര്‍ജിബി ലൈറ്റ് സെന്‍സര്‍, ഹാന്‍ഡ്‌സ് ഫ്രീ വോയ്സ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
57,990 രൂപയാണ് പുതിയ ഹൈസന്‍സ് ഇ8എസ് യുഎല്‍ഇഡി മിനി എല്‍ഇഡി ടിവികളുടെ പ്രാരംഭ വില. 55, 65, 75, 85 ഇഞ്ച് എന്നീ നാല് സ്‌ക്രീന്‍ സൈസുകളില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമായിരിക്കും ഇവയുടെ വില്‍പ്പന. ലോഞ്ച് ഓഫറായി പ്രത്യേക ഇളവുകളും 18 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.
