ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്ത അനുഭവം പങ്കുവെച്ച് ഗായകൻ വിജയ് മാധവ്

കഴിഞ്ഞ ദിവസമാണ് ഗായകനും വ്ളോഗറുമായ വിജയ് മാധവ് താൻ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തിയ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 12 വർഷം മുൻപേ ഇക്കാര്യം പ്ലാൻ ചെയ്തിരുന്നു എന്നും ഇപ്പോളാണ് നടക്കുന്നതെന്നും വിജയ് പറഞ്ഞിരുന്നു. അതിനിടെ ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടത്തി തലയോട്ടി പഴുത്ത സനിൽ എന്ന യുവാവിന്റെ വാർത്തയെ കുറിച്ചും വിജയ് പ്രതികരിച്ചു. പാട്ടും പാടിയാണ് താൻ സർജറി ചെയ്തതെന്നും നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാമെന്നും വിജയ് പറയുന്നു. സനിലിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ എന്നും വിജയ് കൂട്ടിച്ചേർത്തു.

”പാട്ടും പാടി ചെയ്ത എന്റെ സർജറി… നല്ല ഡോക്ടറും നല്ല ക്ലിനിക്കും ആണെങ്കിൽ ഇങ്ങനെ പാട്ടും പാടിയും സർജറി ചെയ്യാം. ഒരുപാട് പേര് ഇന്നലെ എനിക്ക് സനിൽ എന്ന സഹോദരന്റെ വീഡിയോസ് അയച്ചു തന്നു. ഇപ്പോളും വന്നുകൊണ്ടേയിരിക്കുന്നു. ആ വീഡിയോ കണ്ട് കഴിഞ്ഞിട്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ജന്മത്തിൽ ഞാൻ ട്രാൻസ്പ്ലാന്റ് ചെയ്യില്ലായിരുന്നു. ഞാൻ ചെയ്തു കഴിഞ്ഞത് കൊണ്ടും നല്ല രീതിയിൽ ഇപ്പോൾ ഇരിക്കുന്നതു കൊണ്ടും മാത്രമാണ് ഈ വീഡിയോ ഇട്ടത്‌.

അദ്ദേഹത്തിന് ഉണ്ടായ ദുരവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ, എല്ലാവരും ശ്രദ്ധിക്കുക”, വിജയ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത് തിരികെ വീട്ടിലെത്തിയ ശേഷം ദേവികയുടെയും മക്കളുടെയും റിയാക്ഷനും വിജയ് മുൻപത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട്. നന്നായിട്ടുണ്ട് എന്നും പുതിയ ലുക്ക് തനിക്ക് ഇഷ്ടപ്പെട്ടു എന്നുമാണ് ദേവിക പ്രതികരിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *