Home » Blog » Kerala » ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച; സംശയരോഗത്തിന്റെ പുറത്ത് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു
images (27)

കൊച്ചി: കോതമംഗലത്ത് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ വീട്ടിൽ കുഞ്ഞമ്മയാണ് (61) ഭർത്താവ് പി.വി. കുര്യാക്കോസിന്റെ (65) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ കത്തി ഉപയോഗിച്ച് പത്തുതവണയാണ് ഇയാൾ ഭാര്യയെ കുത്തിയത്.

 

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് മകൻ അയൽവാസിയെ വിവരമറിയിക്കുകയും, അയൽവാസി പൊലീസിൽ വിവരം നൽകുകയുമായിരുന്നു.

 

മൂന്നാഴ്ച മുൻപാണ് കുര്യാക്കോസിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മാനസിക ബുദ്ധിമുട്ടുകളും വിഷാദവും പ്രതിക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതുകൊണ്ട് പ്രതിക്ക് സംസാരിക്കുന്നതിനും ശബ്ദം പുറത്തുവരുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ വൈദ്യപരിശോധനകൾ പൂർത്തിയാക്കി അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മൂവാറ്റുപുഴ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള മകനും മകളും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *