Home » Blog » Business » ഹിമാലയ ബേബി കെയർ  ‘ഗോൾഡൻ ബേബി ഗിഫ്റ്റ് പാക്ക്’ വിപണിയിൽ
12
കൊച്ചി: ഹിമാലയ വെൽനെസ്സ് കമ്പനിയുടെ ‘ഹിമാലയ ബേബി കെയർ ഗോൾഡൻ ബേബി ഗിഫ്റ്റ് പാക്ക് പുറത്തിറക്കി. പാരമ്പര്യവും ആധുനിക ശിശു പരിപാലനവും സംയോജിപ്പിച്ചാണ് ഗിഫ്റ്റ് പാക്ക് അവതരിപ്പിച്ചിരിക്കുന്നത്. 501 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കിൽ ജെന്റിൽ ബേബി സോപ്പ്, ബേബി ലോഷൻ, ബേബി പൗഡർ, ബേബി മസാജ് ഓയിൽ, ജെന്റിൽ ബേബി ഷാംപൂ എന്നിവ ഉൾപ്പെടുന്നു. മൃദുവായ ചർമ്മ സംരക്ഷണം മുൻനിർത്തിയാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഇതോടനുബന്ധിച്ച് ‘ഹിമാലയ ഗോള്‍ഡന്‍ മൊമെന്റ്‌സ്’ പ്രോഗ്രാമും അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി കുഞ്ഞിന്റെ നല്ല മുഹൂര്‍ത്തങ്ങള്‍ ചെറു കുറിപ്പിനൊപ്പം അപ്‌ലോഡ് ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ വൗച്ചറും 10,000 രൂപയുടെ വെള്ളി വൗച്ചറും നേടാനുള്ള അവസരമുണ്ട്. പങ്കെടുക്കുന്നവര്‍ക്ക്  500 രൂപ വിലവരുന്ന ‘മൈ ബേബി ആന്‍ഡ് മീ’ ഇ-ബുക്കും ലഭിക്കും.റീട്ടെയിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കൊപ്പം ക്യു ആർ കോഡു വഴിയും  ‘ഗോൾഡൻ മൊമെന്റ്സ്’ പ്രോഗ്രാം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.