നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു. പറവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ നൽകിയ പരാതിയെത്തുടർന്നാണ് വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചത്.
കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, വരുമാന സ്രോതസ്സ് വ്യക്തമായി വെളിപ്പെടുത്തിയില്ല, അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനത്തെക്കുറിച്ച് പരാമർശമില്ല, ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചുതീർത്തിട്ടില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ശമ്പളവും ആനുകൂല്യങ്ങളും എന്ന കൃത്യമായ തുക രേഖപ്പെടുത്താതെ ലഭിക്കുന്നത് എന്ന് മാത്രമാണ് നൽകിയത്.
അതേസമയം നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ നൽകിയ പരാതിയെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക പരിശോധന മാറ്റിവെച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നതാണ് പ്രധാന ആരോപണം. വസ്തു നികുതി രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.
