സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചൊവ്വാഴ്ചയും കുറഞ്ഞു. സർവകാല റെക്കോഡിലെത്തിയ സ്വർണവിലയാണ് ചൊവ്വാഴ്ചയും തിങ്കളാഴ്ചയുമായി കുറഞ്ഞത്. ചൊവ്വാഴ്ച പവന് സ്വർണവില സംസ്ഥാനത്ത് 73,600 രൂപയാണ്. ഗ്രാമിന് 9200 രൂപ. തിങ്കളാഴ്ച പവന് 74440 രൂപയായിരുന്നു. ഒറ്റദിവസംകൊണ്ട് 840 രൂപ കുറഞ്ഞു. ഗ്രാമിന് 105 ​രൂപയുടെ കുറവ്.

മുൻ ദിവസത്തെ വിലയിൽനിന്ന് തിങ്കളാഴ്ച സ്വർണവില ഗ്രാമിന്15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയുമായിരുന്നു വില. ഇതാണ് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. വെള്ളിയാഴ്ചയാണ് 22 കാ​ര​റ്റ്​ സ്വർണവില രണ്ടുമാസത്തെ ഇടവേളക്ക് ശേഷം 74,000 രൂപ കടന്നത്. സ്വ​ർ​ണം​ ഗ്രാ​മി​ന്​ 195 രൂ​പ വ​ർ​ധി​ച്ച്​ 9,295 രൂ​പ​യും പ​വ​ന്​ 1,560 രൂ​പ വ​ർ​ധി​ച്ച്​ 74,360 രൂ​പ​യു​മാ​ണ് ആയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *