Home » Blog » crime » സ്വന്തമായി ഉപയോ​ഗിച്ചു തുടങ്ങി, പിന്നീട്, ലാഭം മനസിലായതോടെ വിൽപനയും തുടങ്ങി; 35 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മലയാളി പൈലറ്റ് പിടിയിൽ
3

കോഴിക്കോട്: 35 ലക്ഷം രൂപയുടെ 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റ് ഗുരുഗ്രാം പോലീസിന്റെ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ അർഷാദ് അലി (അജ്ജു – 33) ആണ് പിടിയാലായത്. ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപാർട്ട്മെന്റിൽ നിന്നാണ് അലി സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ വലയിലായത്. എൻഡിപിഎസ് ആക്ട് പ്രകാരം അർഷാദ് അലിക്കെതിരെ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലവരും. മുൻപ് ഒരു സ്വകാര്യ എയർലൈനിൽ പൈലറ്റായി പ്രവർത്തിച്ച അർഷാദ് അലി നിലവിൽ ഒരു കമ്പനിയിലും പ്രവർത്തിക്കുന്നില്ല. നോയിഡയിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷം രൂപ നൽകി എംഡിഎംഎ വാങ്ങിയതെന്നാണ് വിവരം. ലഹരിമരുന്നു വിൽപനയ്ക്കു ശേഷം ബാക്കി തുക നൽകാനായിരുന്നു ധാരണ. തുടക്കത്തിൽ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങി ഉപയോഗിച്ചു വന്ന അലി ലാഭം മനസിലാക്കിയാണ് ലഹരിമരുന്നു വിൽപനയിലേക്കു തിരിഞ്ഞതെന്നാണ് വിവരം.