
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സ്ട്രോക്ക് ബാധിച്ചാൽ ആദ്യ നാലര മണിക്കൂറിനുള്ളിൽ ചികിത്സ തേടേണ്ടത് നിർണായകമാണെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നത് രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡീൻ ഡോ. ഗിരീഷ് രാജ്, ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അശ്വതി ശശിധരൻ, ന്യൂറോളജി വിഭാഗത്തിലെ സീനിയർ റെസിഡന്റുമാരായ ഡോ. അപർണ രാജ്, ഡോ. സന്ദീപ് എസ്. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
