ആലപ്പുഴ അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ താമസക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. അരൂർ ‘അവർ ലേഡി ഓഫ് മേഴ്സി സ്കൂളിന്റെ’ മുപ്പത് മീറ്ററോളം നീളമുള്ള വലിയ മതിലാണ് പെട്ടെന്ന് തകർന്നു വീണത്. സ്കൂളിന്റെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഓടിക്കംപറമ്പിൽ ദാസൻ, അദ്ദേഹത്തിന്റെ ഭാര്യ ശോഭ എന്നിവരുടെ മേലേക്കാണ് മതിൽ വീണത്.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
