Home » Blog » kerala Max » സ്കൂൾ കായികമേള; ഭാഗ്യചിഹ്നം ‘കുട്ടു’ പ്രകാശനം ചെയ്തു
17

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയായ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം കുട്ടു (KUTTU) പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, സംഘാടക സമിതി ചെയർമാൻ എം.എ.റസാഖ് മാസ്റ്റർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ചടങ്ങിൽ എം.എൽ.എ മാരായ പാറയ്ക്കൽ അബ്ദുള്ള,, കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീൺ കുമാർ, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസൽ ബാബു, കെ.എം.അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസ്., ഡയറക്ടർ അരുൺ കെ. വിജയൻ ഐ.എ.എസ്., എ.ഡി.ജി. സി.എസ്. സന്തോഷ്, സ്പോട്സ് ജോയിന്റ് ഡയറക്ടർ പി.ആർ. ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *