Home » Blog » kerala Mex » സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയസൂര്യക്കെതിരെ കർശന നടപടി
jayasurya-680x450

സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയസൂര്യക്കെതിരെ കർശന നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജയസൂര്യയുടെ 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. തട്ടിപ്പ് നടന്ന സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.

കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ ഇഡി നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച തുകയിൽ നിന്ന് ഏകദേശം ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഇഡി നീങ്ങിയത്.