Home » Blog » kerala Max » ​’സെക്രട്ടറി സ്ഥാനത്തിരുന്ന് കാട്ടുന്നത് പക്വതകേട്’; ബിനോയ് വിശ്വത്തിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത ആഞ്ഞടി!
Binoy_Viswam

സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമർശനം ഉയർന്നു. അവതാര പരാമർശം അപക്വമാണ്. സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വരുത്തിയത് വൻ വീഴ്ചയാണെന്നും വിമർശനമുണ്ടായി.സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം വീതിച്ചെടുത്തു എന്നും ഇത്തരമൊരു പാർട്ടി ഘടകം തന്നെ അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നുമാണ് സിപിഐ സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നത്.