Home » Blog » Kerala » ‘സിനിമയിലായിരുന്നപ്പോഴും ആ കൊടിയെ നെഞ്ചോട് ചേർത്തു’; സലിം കുമാർ അനുസ്മരണത്തിൽ വികാരഭരിതനായി രമേശ് ചെന്നിത്തല
images (3)

അന്തരിച്ച പ്രിയ നടൻ സലിം കുമാറിനെ ഒരു സഹോദരനെപ്പോലെയാണ് താൻ സ്നേഹിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്നും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം ഇന്ദിരാഭവനിൽ കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സലിം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. വ്യക്തിപരമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തോട് അങ്ങേയറ്റം ആഭിമുഖ്യം പുലർത്തിയിരുന്ന നേതാവുകൂടിയായിരുന്നുവെന്ന് ചെന്നിത്തല അനുസ്മരിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞാൽ അഭിനയരംഗത്ത് അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയം പലർക്കുമുണ്ടായിരുന്ന കാലത്തും, താൻ ഉറച്ചൊരു കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ സലിം കുമാർ മടി കാണിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു. അസുഖബാധിതനായിരുന്ന ഘട്ടത്തിൽ പോലും പല തിരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ വിജയത്തിനായി അദ്ദേഹം സജീവമായി പ്രചാരണ രംഗത്തിറങ്ങിയിരുന്നു. സലിം കുമാറിന്റെ ആ രാഷ്ട്രീയ ആർജ്ജവം കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വലിയൊരു പ്രചോദനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സാംസ്‌കാരിക സാഹിതി വർക്കിങ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങിൽ രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സംസ്‌കാര സാഹിതി ചെയർമാൻ പാലോട് രവി, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, പന്തളം സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, നടി പ്രിയങ്ക, സംവിധായകൻ ആലപ്പി അഷ്‌റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.