Home » Blog » Kerala » സംസ്ഥാനത്തെ പവർ കട്ട്; വിശദീകരണം നൽകി മുഖ്യമന്ത്രി വി ഡി സതീശന്‍
15

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ വിശദീകരണം നൽകി മുഖ്യമന്ത്രി വി ഡി സതീശന്‍. ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്. ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാ വാട്ട് വർധന ഉണ്ടായി, എൽനിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു, ഡാമിൽ വെള്ളം കുറഞ്ഞു, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്ത പ്രശ്നം എന്നിവ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുന്ന കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് ഇടത് സർക്കാർ കൂടിയ വിലക്ക് വൈദ്യുതി വാങ്ങി. ദീർഘകാല കരാർ റദ്ദാക്കിയതും ഉപഭോഗം മുൻവർഷത്തെക്കാൾ ആയിരം മെഗാ വാട്ട് കൂടിയതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.