ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തില്‍ ബി. എസ്. ഡബ്‌ള്യു. പ്രോഗ്രാമില്‍ ഒഴിവുള്ള 14 സീറ്റുകളിലേയ്ക്ക് ജൂലൈ 23, 24 തീയതികളിൽ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ (മൂന്ന്), ഈഴവ (രണ്ട്), ഇ. ഡബ്ല്യു. എസ്. (നാല്), ഒ. ബി. എക്സ് (ഒന്ന്), എസ്ടി (ഒന്ന്), മുസ്ലീം (മൂന്ന്) വിഭാഗങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുള്ള സോഷ്യൽ വർക്ക് വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Home » Blog » kerala Max » സംസ്കൃത സർവകലാശാലയിൽ ബി. എസ്. ഡബ്‌ള്യു.; സ്പോട്ട് അഡ്മിഷൻ 23, 24 തീയതികളിൽ
