Home » Blog » Education » സംസ്‌കൃത സർവകലാശാലയിൽ എഫ് വൈ യു ജി പി: മേജർ മാറ്റം, ഇന്റർ യൂണിവേഴ്‌സിറ്റി ട്രാൻസ്ഫർ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17
15

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ എഫ് വൈ യു ജി പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്റർ പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്ന് മേജർ മാറ്റത്തിനും എഫ് വൈ യു ജി പ്രോഗ്രാമിന്റെ ഒന്നാം വർഷം വിജയകരമായി പൂർത്തിയാക്കിയ മറ്റ് സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ നിന്ന് ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനും അപേക്ഷ ക്ഷണിച്ചുഡിസിപ്ലിനറി സ്പെസിഫിക് ഫൗണ്ടേഷൻ കോഴ്‌സ് അല്ലെങ്കിൽ ജനറൽ ഫൗണ്ടേഷൻ കോഴ്‌സ് എന്നിവയിൽ ഏതിനെങ്കിലും ബി പ്ലസ് ഗ്രേഡിന് മുകളിൽ ലഭിച്ചിട്ടുള്ളവർക്ക് പ്രസ്തുത വിഷയം മേജറാക്കുന്നതിന് അപേക്ഷിയ്ക്കാവുന്നതാണ്ഓരോ പഠന വകുപ്പുകളിലും എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ 10% സീറ്റുകൾ മാത്രമാണ് മേജർ മാറ്റത്തിന് അനുവദിക്കുകഅതിനായി അവശ്യമെങ്കിൽ 10% അധിക സീറ്റുകൾ അനുവദിക്കുന്നതാണ്അതത് വിഷയങ്ങളിലേയ്ക്കുള്ള മേജർ മാറ്റത്തിന് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക തയ്യാറാക്കിയതിൽ നിന്നായിരിക്കും പ്രവേശനം നടത്തുക

മേജർ മാറ്റത്തിനുള്ള അപേക്ഷകൾനിലവിലുള്ള വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 17ന് മുമ്പ് പ്രവേശനം ലഭിയ്ക്കേണ്ട വകുപ്പിന്റെ മേധാവിക്ക് നൽകേണ്ടതാണ്നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഒന്നാം വർഷം വിജയകരമായി പൂർത്തിയാക്കിയ മറ്റ് സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഇപ്പോൾ സംസ്‌കൃത സർവകലാശാലയിലേയ്ക്ക് അപേക്ഷിക്കാംഅക്കാദമിക – അടിസ്ഥാന സൗകര്യങ്ങളുടെയും സീറ്റുകളുടെയും ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും ഇവർക്ക് മൂന്നാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുകമാതൃസ്ഥാപനത്തിന്റെ  അനുമതിഅപേക്ഷയുടെ കൂടെ ഉണ്ടായിരിക്കണം

മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകൾ ജൂൺ 17ന് മുമ്പ് സർവകലാശാല വെബ്സൈറ്റിൽ ക്രമീകരിച്ചിട്ടുള്ള ലിങ്ക് മുഖേന നൽകുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.