Home » Blog » Kerala » ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സ്നേഹ മെർലിനെതിരെ നാലാമതും പോക്സോ കേസ്
sneha

പോക്സോ കേസുകള്‍ സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതിലെ പ്രതികള്‍ പുരുഷന്മാരുമാകും. എന്നാല്‍ കുറച്ചുകാലമായി ഇത് തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണ് 25 കാരിയായ സ്നേഹമെർലിന്‍. വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് സ്നേഹ മെര്‍ലിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മൂന്നു പോക്സോ കേസുകള്‍ നിലവില്‍ ഉള്ളപ്പോള്‍ തന്നെയാണ് വീണ്ടും സ്നേഹ മെര്‍ലിനെതിരെ പോക്സോ കേസ് വന്നത്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതി പ്രകാരമാണ് തളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർലിനെതിരെ വീണ്ടും കേസ് വന്നത്.

പെൺകുട്ടിയുെട മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർലിൻ. പ്രതി ഒരു ദിവസം വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ഭയം കാരണം പെൺകുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പറഞ്ഞത്. തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ് രണ്ട് കേസുകൾ. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് മൂന്നാമത്തെ കേസ്. ഇപ്പോള്‍ സ്നേഹ വീണ്ടും കുടുങ്ങിയിരിക്കുകയാണ്.

തളിപ്പറമ്പില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണ് സ്നേഹയ്ക്ക് എതിരേ മറ്റൊരു പോക്സോ കേസ് കൂടി വന്നത്. പീഡനത്തിന് ഇരയായ സ്കൂൾ വിദ്യാർഥിനിയുടെ 14 വയസ്സുകാരനായ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയത്. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

സ്വർണത്തിന്റെ ബ്രേസ്ലെറ്റ് ഉൾപ്പെടെ നൽകി പ്രലോഭിപ്പിച്ചാണ് പ്രതി 12-കാരിയെ പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ കൈയിൽനിന്ന് അധ്യാപകർ മൊബൈൽഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് സ്നേഹ കുടുങ്ങിയത്. 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച സ്നേഹാ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി സൂക്ഷിക്കുകയുംചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തിരുന്നു. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും സ്നേഹ പ്രതിയാണ്. ഇപ്പോള്‍ വീണ്ടുമൊരു പോക്സോ കേസ് കൂടി സ്നേഹയ്ക്ക് എതിരേ വന്നിരിക്കുന്നു.