Home » Blog » Education » സംസ്‌കൃത സർവകലാശാലയില്‍ ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് : ക്ലാസുകള്‍ ആരംഭിച്ചു
10

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് കോഴ്സിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ. ടി. എസ്. ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിക്കുന്നു. ഡോ. കെ. എം. സംഗമേശന്‍, ഡോ. മോഹന്‍ ബി. മേനോന്‍, ഡോ. വി. കെ. ഭവാനി, പ്രൊഫ. അബ്ദുള്‍ നാസര്‍ എന്നിവര്‍ സമീപം.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് കോഴ്സിന്റെ ക്ലാസുകള്‍ തുടങ്ങി. ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ. ടി. എസ്. ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (എന്‍. സി. ടി. ഇ.)  അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ആകെ അമ്പത് സീറ്റുകളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ദേശീയ പൊതു പ്രവേശന പരീക്ഷ (എന്‍. സി. ഇ. ടി.) സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവരാണ് ബി. എ. ബി. എഡ്. കോഴ്സിലെ വിദ്യാര്‍ത്ഥികള്‍.

സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. അബ്ദുള്‍ നാസര്‍ അധ്യക്ഷനായിരുന്നു. മലേഷ്യയിലെ വവാസന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ ബി. മേനോന്‍ മുഖ്യ പ്രഭാഷണ നടത്തി. ഡോ. വി. കെ. ഭവാനി, ഡോ. കെ. എം. സംഗമേശന്‍, ഡോ. സിജിമോള്‍ എസ്., ഡോ. ദിലീഷ് കെ., ഡോ. പി. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.