Home » Blog » kerala Max » ഷിഗെല്ല ഭീതി! ഇന്നലെ മാത്രം 8 പേർക്ക് രോഗബാധ; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും
samakalikamalayalam_2024-07_2af5cd24-eeb0-4f70-8a6b-3a2a642de1d9_shigella_infection-1

സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയ അണുബാധ പടരുന്നതിൽ ആശങ്കയേറുന്നു. ഇന്നലെ മാത്രം വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 8 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഈ നാല് ജില്ലകളിലും രണ്ടുപേർക്ക് വീതമാണ് രോഗം കണ്ടെത്തിയത്. ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും ഷിഗെല്ല മൂലം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ച വയനാട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ മന്ത്രി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലാണ് യോഗം. വൈകുന്നേരത്തോടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരിട്ട് വയനാട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. നാലര വയസ്സുള്ള ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കുമാണ് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗലക്ഷണങ്ങളോടെ 60 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 339 വിദ്യാർത്ഥികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ ബാക്ടീരിയ അണുബാധയാണിത്. ‘ഷിഗെല്ല’ വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഈ രോഗത്തിന് (ഷിഗല്ലോസിസ്) കാരണമാകുന്നത്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 3 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. പനി, ശക്തമായ വയറുവേദന, ഛർദ്ദി, വയറിളക്കം, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ. കുടലിലെത്തുന്ന ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷപദാർത്ഥം ദഹനവ്യവസ്ഥയെ തകിടം മറിക്കും. ആദ്യം സാധാരണ വയറിളക്കമായി തുടങ്ങുമെങ്കിലും പിന്നീട് മലത്തോടൊപ്പം രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങുന്നത് ഇതിന്റെ ലക്ഷണമാണ്.