Home » Blog » kerala Max » മകന്റെ സമരത്തെക്കുറിച്ചോർത്ത് ആശങ്കയുണ്ടായിരുന്നു, എന്നാലിന്ന് അഭിമാനം മാത്രം; അഭിജിത്ത് ദീപകെയുടെ അമ്മയുടെ വാക്കുകൾ
anita

<strong>ന്യൂഡല്‍ഹി</strong>: സിജെപി സമരം അവസാനിിച്ച സാഹചര്യത്തിൽ പ്രതികരണവുമായി അഭിജിത്ത് ദീപ്കെയുടെ അമ്മ. ‘വളരെ ചെറുപ്രായത്തില്‍ അവന്‍ ചെയ്തത് വലിയൊരു കാര്യമാണ്’ എന്നാണ് സിജെപി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കെയുടെ മാതാവ് അനിത ദീപ്‌കെ പ്രതികരിച്ചിരിക്കുന്നത്. ജന്തര്‍ മന്തറില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതിന് പിന്നാലെയായിരുന്നു അനിതയുടെ പ്രതികരണം.കഴിഞ്ഞ അഞ്ച് ആഴ്ചയോളമായി അഭിജിത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തങ്ങളുടെ കാര്യം അത്ര സുഖകരമായിരുന്നില്ലെന്നാണ് അനിത ദീപ്കെ പഞ്ഞത്. മകനെ കുറിച്ചുള്ള ചിന്തയില്‍ തനിക്ക് ഉറങ്ങാനോ മതിയായ രീതിയില്‍ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്ന് അനിത പറയുന്നു. അഭിജിത്തിന്റെ പിതാവിന്റെ കാര്യവും സമാനമായിരുന്നുവെന്നാണ് അനിത ദീപ്കെ വ്യക്തമാക്കിയത്.

ഞാന്‍ വളരെ സന്തോഷവതിയാണ്.. അതിയായ അഭിമാനമുണ്ട്. എന്നാല്‍ അവന്‍ മര്‍ദനത്തിന് ഇരയായപ്പോള്‍ ഭയമായി. അവന് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. അവര്‍ അവനെ തല്ലി. ഞാന്‍ ഭയന്നുപോയി. ഉറങ്ങാന്‍ കഴിയുന്നില്ല. പുലര്‍ച്ചെ മൂന്നു മണിക്കും നാലു മണിക്കും ഉറക്കമില്ലാതെ എഴുന്നേറ്റിരുന്നു. ഒന്നും കഴിക്കാനും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കഴിഞ്ഞ ജൂണ്‍ 7 മുതല്‍ വീട്ടില്‍ എന്തെങ്കിലും ചെയ്യുന്നതായി തോന്നിയിട്ടേയില്ല’- തന്റെയും ഭര്‍ത്താവിന്റെയും അവസ്ഥ അനിത വിവരിച്ചു.എന്നാല്‍ ഇപ്പോള്‍ എന്തിനായാണോ ഇറങ്ങി തിരിച്ചത് ആ ലക്ഷ്യം മകൻ നേടിയതില്‍ അഭിജിത്തിന്റെ അമ്മ സന്തോഷത്തിലും അഭിമാനത്തിലുമാണ്.