കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമൻ കൃഷി മന്ത്രി ടി.സിദ്ദീഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനമാണെന്ന് ഹിന്ദു ഐക്യവേദി. ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്നും ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി ബാബു പറഞ്ഞു.
ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ പ്രവർത്തകൻ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവർത്തകർക്കുള്ളത്. പ്രതിഷേധത്തിന് പിന്നിൽ ഇസ്ലാമി തീവ്രവാദ അജണ്ടയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
“ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സർക്കാർ മാറ്റിയത് മുസ്ലിം തീവ്രവാദികൾ നടത്തിയ പ്രതിഷേധത്തെതുടർന്നായിരുന്നു. ഒരു വശത്ത് ഭീകരവാദത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സർവ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ.
മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ തെളിയുന്നത്. ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണ്.” – ആർ.വി ബാബു പറയുന്നു.
