Home » Blog » Kerala » ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾക്ക് പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ; പി. ജയരാജൻ
24

തിരുവനന്തപുരം: കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ ആരംഭിച്ചതെന്ന ആരോപണവുമായി സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ നേരത്തെ ചതയദിന ഘോഷയാത്രകൾക്കായിരുന്നു പ്രധാനമായും ഇടമുണ്ടായിരുന്നത്.

പിന്നീട്, ശ്രീകൃഷ്ണജയന്തി ഘോഷയാത്രകൾ വ്യാപകമാകുന്നത് ആർഎസ്എസ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പി. ജയരാജന്റെ വാദം. ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളർത്താനുള്ള ഉപാധിയാക്കുകയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *