Home » Blog » kerala Mex » വേനൽ ചൂടിന് ആശ്വാസം; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
rain-1-680x450

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴയെത്തുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ പെയ്യുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മറ്റ് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് വരാനിരിക്കുന്ന ദിവസങ്ങളിലെ മഴ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.