Home » Blog » kerala Mex » വീണ്ടും തിയേറ്റർ കയ്യടക്കി ഉണ്ണിയേട്ടൻ; ഉണ്ണി മുകുന്ദന്റെ ‘മിണ്ടിയും പറഞ്ഞും’ തരംഗമാകുന്നു!
Untitled-2-11-680x450

തിയറ്ററിൽ തിരിച്ചടി നേരിട്ടെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ വൻ കുതിപ്പുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മിണ്ടിയും പറഞ്ഞും’. സൺ നെക്സ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏറ്റവും വേഗത്തിൽ 50 മില്യൺ മിനിറ്റ് സ്ട്രീമിംഗ് എന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററിൽ നിന്ന് വെറും 15 ലക്ഷം രൂപ മാത്രം നേടിയ ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരഞ്ഞെടുപ്പായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

അരുൺ ബോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയെ വളരെ മനോഹരമായി ദൃശ്യവൽക്കരിക്കുന്നു. പ്രവാസിയായ സനലും നാട്ടിലുള്ള ലീനയും തമ്മിലുള്ള ദൂരവും അവർക്കിടയിലെ വൈകാരിക ബന്ധവുമാണ് സിനിമയുടെ ഇതിവൃത്തം.

സാഹചര്യങ്ങൾ കൊണ്ട് വിട്ടുനിൽക്കേണ്ടി വരുന്നവർക്ക് പെട്ടെന്ന് കണക്ട് ചെയ്യാവുന്ന വൈകാരിക നിമിഷങ്ങളാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ. ഇമോഷണൽ ഡീറ്റൈലിങ്ങിന് പ്രാധാന്യം നൽകിയുള്ള അരുൺ ബോസിന്റെ സംവിധാനശൈലിയും താരങ്ങളുടെ മികച്ച പ്രകടനവും സിനിമയ്ക്ക് വലിയ സ്വീകാര്യത നൽകി. ഫെബ്രുവരി ആറിന് സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയത്.