വീ​ട്ടി​ൽ​ നി​ന്ന് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേസ്; പ്ര​തി അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​നി​ല വീ​ട്ടി​ൽ​നി​ന്ന് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് ലോ​ഡ്ജി​ൽ​നി​ന്ന് പി​ടി​കൂ​ടി. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ബാ​ര​മു​ക്കു​ന്നോ​ത്തെ മു​നീ​റി​നെ​യാ​ണ് (31) അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ​നി​ന്ന് മേ​ൽ​പ​റ​മ്പ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ഹോ​ദ​ര​ൻ സ​മീ​റി​നെ മം​ഗ​ലാ​പു​രം ലോ​ഡ്ജി​ൽ​നി​ന്ന് നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഏ​പ്രി​ൽ 26നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വീ​ട്ടി​ലെ മു​ക​ൾ നി​ല​യി​ലെ കി​ട​പ്പു മു​റി​യി​ൽ​നി​ന്ന് പൊ​ലീ​സ് ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *