വി.എസിനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനമെന്ന് പി വി അന്‍വര്‍

മലപ്പുറം : മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

പി.വി. അൻറിന്റെ പ്രതികരണം…

വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി മതവിഷയങ്ങളിൽ ഇടപെടുന്നു.

അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും ജഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നത്. യുഡിഎഫ് ഏറ്റെടുത്തതില്‍ സന്തോഷം.ജനങ്ങള്‍ അത് മനസിലാക്കാന്‍ കഴിയുന്ന വോട്ടര്‍മാരും ജനങ്ങളുമാണ് നിലമ്പൂരിലുള്ളത്.

മുനമ്പം വിഷയത്തിൽ കൃസ്ത്യന്‍ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചു. മുനമ്പം വിഷയം 10 മിനിട്ട് കൊണ്ട് പരിഹരിക്കാം എന്നു പറഞ്ഞു. പക്ഷേ ചെയ്യില്ല.നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരേ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരേയും വഞ്ചിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് കർഷകരേയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളേയും വഞ്ചിച്ചു.

റിയാസ് വന്നു കയറിയത് മുതല്‍ എല്ലാത്തിനും മാറ്റം വന്നുവെന്നും ആരോപിച്ചു. കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയ്ക്ക് അന്‍വറിനെ പറയാന്‍ അവകാശമില്ല. മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കില്‍ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ തീരുന്ന വിഷയമേ ഇവിടെയുള്ളൂ. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വലയത്തില്‍ ആണ് മുഖ്യമന്ത്രി.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *