Home » Blog » Kerala » ​വി.എ. അരുൺകുമാറിനെ നീക്കി; ഐഎച്ച്ആർഡി ഡയറക്ടറായി പ്രൊഫസർ എം.വി. രാജേഷ് ചുമതലയേറ്റു.
images - 2026-07-07T184728.595

തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എ. അരുൺകുമാറിനെ മാറ്റി. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പലായ പ്രൊഫസർ എം.വി. രാജേഷിനെയാണ് പുതിയ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് വി.എസ്. അച്യുതാനന്ദന്റെ മകനായ അരുൺകുമാറിന് ഡയറക്ടർ ഇൻ ചാർജിന്റെ ചുമതല നൽകിയത്.

 

അരുൺകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികൾ ഹൈക്കോടതിയിലെത്തിയിരുന്നു. ഈ പരാതികളിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്നാണോ അരുൺകുമാർ ഈ പദവിയിൽ എത്തിയതെന്ന് അന്വേഷിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. യുജിസി മാനദണ്ഡപ്രകാരം ഡയറക്ടറാകാൻ ഏഴ് വർഷത്തെ അധ്യാപന പരിചയമാണ് ആവശ്യമെന്നിരിക്കെ, ക്ലറിക്കൽ പദവിയിലിരുന്ന അരുൺകുമാറിന് ഈ തസ്തിക നൽകിയത് വിചിത്രമാണെന്നും കോടതി വിലയിരുത്തിയിരുന്നു.