ലഹരി വിരുദ്ധ സേനയാകാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍

നശാ മുക്ത ഭാരത് അഭിയാന്‍ ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. ജനങ്ങളില്‍ ലഹരി അവബോധം ഉണ്ടാക്കുന്നതിനായി തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ ആന്റ്് കമ്മ്യൂണിക്കേഷന്‍ ബ്രോഷര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡി ഷൈനി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

കുട്ടികളിലെ ലഹരി ഉപയോഗവും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രി ജൂനിയര്‍ സൈക്കാട്രി കണ്‍സള്‍ട്ടന്റ് ഡോ. മീനു മേരി വിന്‍സന്റ്, ലഹരി ഉപയോഗം- നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തില്‍ ഡി എം എച്ച് പി സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കെ.വി നിഖിത വിനോദ്, മയക്കുമരുന്നിനെതിരെയുള്ള നിയമങ്ങളും ശിക്ഷയും എന്ന വിഷയത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സലിം കുമാര്‍ ദാസ് എന്നിവര്‍ ക്ലാസ്സെടുത്തു. കുട്ടികളിലെ ലഹരി ഉപയോഗം തടയാനുള്ള സ്‌കൂള്‍തല കര്‍മപരിപാടികള്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡിഡിഇ ഡി. ഷൈനി, എഎസ്ഐ ടി രാജീവന്‍ വേങ്ങാട്, ഐ സി ഡി എസ് ഡിപിഒ സി.എ ബിന്ദു, ഡെപ്യൂട്ടി ഡിഎംഒ ഡോ. രേഖ, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സലീം കുമാര്‍ ദാസ്, ഒ എസ് ഡബ്ല്യൂ സി കൗണ്‍സിലര്‍ പ്രതിനിധി എം സമീന, ഡി എം എച്ച് പി സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കെ.വി നിഖിത വിനോദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മോഡറേറ്ററായി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത്, എന്‍ എം ബി എ ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ നാസര്‍, എന്‍ എം ബി എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ ബേബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *